Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
ജിനേഷ്
കയ്പമംഗലം: എടത്തിരുത്തി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പതിനാറോളം കേസുകളിലെ പ്രതിയായ എടത്തിരുത്തി പുളിഞ്ചോട് സ്വദേശി ചൂണ്ടയിൽ പ്രാൺ എന്ന ജിനേഷിനെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.
കയ്പമംഗലം ഇൻസ്പെക്ടർ എം. ഷാജഹാന്റെ പ്രാഥമിക റിപ്പോർട്ടിന്റെയും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Next Story

