തെരഞ്ഞെടുപ്പ് പ്രചാരണം: സോഷ്യല്‍ മീഡിയ കാമ്പയിനിൽ പങ്കാളിയായി കെ.മുരളീധരനും
text_fieldsയു.ഡി.എഫ് സോഷ്യല്‍മീഡിയ കാമ്പയിനിൽ സ്ഥാനാർഥി കെ. മുരളീധരൻ പങ്കാളിയായപ്പോൾ
തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി സോഷ്യല്‍മീഡിയ കാമ്പയിനിൽ പങ്കാളിയായി കെ. മുരളീധരനും. യു.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥാനർഥിയുടെ പ്രൊഫൈൽ പിക് കാമ്പയിൻ ആരംഭിച്ചു.
കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ജില്ല ചെയർമാൻ എ.പ്രസാദ് അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ, കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ.സരിന്‍, മുന്‍ എം.എൽ.എമാരായ അനില്‍ അക്കര, ടി.വി. ചന്ദ്രമോഹന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.പി. സുരേന്ദ്രന്‍, എന്‍. ശ്രീകുമാര്‍, സേതുമാധവന്‍, എൻ.പി.രാമചന്ദ്രൻ തുടങ്ങിയവര്‍ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു. മോജുമോഹൻ, ധന്യ ശ്രിനിവാസൻ, ഫിജോ വടക്കേതല, ഹരിത്ത് ബി. കല്ലുപാലം, ഗ്രിഷ്മ സുരേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

