Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ഇ​യ്യാ​ൽ-​ചി​റ​നെ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് ഇ​നി സ്മാ​ർ​ട്ട്

text_fields
bookmark_border
ഇ​യ്യാ​ൽ-​ചി​റ​നെ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ് ഇ​നി സ്മാ​ർ​ട്ട്
cancel
camera_alt

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​യ്യാ​ൽ-​ചി​റ​നെ​ല്ലൂ​ർ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം

പ​ന്നി​ത്ത​ടം: ഇ​യ്യാ​ൽ-​ചി​റ​നെ​ല്ലൂ​ർ വി​ല്ലേ​ജ് പ​രി​ധി​യി​ലെ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ഇ​നി സ്മാ​ർ​ട്ടാ​യി കി​ട്ടും. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​യ്യാ​ൽ-​ചി​റ​നെ​ല്ലൂ​ർ ഗ്രൂ​പ്പ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങി. റീ​ബി​ൾ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 44 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. 1225 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് കെ​ട്ടി​ടം. ഫ്ര​ണ്ട് ഓ​ഫി​സ്, വ​രാ​ന്ത, വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കു​ള്ള പ്ര​ത്യേ​ക മു​റി, ഓ​ഫി​സ് സം​വി​ധാ​നം, റെ​ക്കോ​ഡ് റൂം, ​ഡൈ​നി​ങ്-​മീ​റ്റി​ങ് ഹാ​ൾ, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ശു​ചി​മു​റി, പൊ​തു ശു​ചി​മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. കാ​ല​പ്പ​ഴ​ക്കം വ​ന്ന പ​ഴ​യ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് നി​ർ​മി​ച്ച​ത്. സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Village OfficeIyyal-Chiranellor
News Summary - Iyyal-Chiranellor Village Office
Next Story