Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅത്...

അത് കെണിയാണ്...കുടുങ്ങരുത്

text_fields
bookmark_border
fraud case
cancel

തൃ​ശൂ​ർ: വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള പ​ര​സ്യ​ങ്ങ​ൾ കെ​ണി​യാ​ണെ​ന്നും കു​ടു​ങ്ങ​രു​തെ​ന്നും പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്. ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് പോ​ലെ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ വാ​ട്സ്ആ​പ്, ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ചേ​ർ​ക്ക​പ്പെ​ടു​ക​യും, വ​ലി​യ ക​മ്പ​നി​ക​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി നി​ക്ഷേ​പി​ച്ചാ​ൽ എ​ളു​പ്പ​ത്തി​ൽ വ​ൻ ലാ​ഭം ല​ഭി​ക്കു​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ണം നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​കയും ചെയ്യുന്നു.

ആ​ദ്യം നി​ക്ഷേ​പി​ക്കു​ന്ന ചെ​റി​യ തു​ക​യു​ടെ ഇ​ര​ട്ടി നി​ക്ഷേ​പ​ക​ന് മ​ട​ക്കി ന​ൽ​കി വി​ശ്വാ​സം വ​രു​ത്തു​ന്നു. ഇ​തു വി​ശ്വ​സി​ക്കു​ന്ന നി​ക്ഷേ​പ​ക​നോ​ട് കൂ​ടു​ത​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ത് നി​ക്ഷേ​പ​ക​ന് ഇ​ര​ട്ടി​യാ​യി ല​ഭി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി വീ​ണ്ടും വീ​ണ്ടും നി​ക്ഷേ​പി​ക്കാ​ൻ പ്രേരിപ്പിക്കുന്നു.

എ​ന്നാ​ൽ, നി​ക്ഷേ​പ തു​ക ഇ​ര​ട്ടി​യാ​യി ല​ഭി​ച്ച​താ​യി മൊ​ബൈ​ൽ ഫോ​ണി​ൽ തെ​ളി​യു​മെ​ങ്കി​ലും, ഇ​തൊ​ന്നും​ത​ന്നെ നി​ക്ഷേ​പ​ക​ന് പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. താ​ൻ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത് വ​ലി​യ ത​ട്ടി​പ്പി​ലാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴേ​ക്കും ഭീ​മ​മാ​യ ന​ഷ്ട​മാ​യി​രി​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trapjob offers
News Summary - It's a trap don't get caught
Next Story