Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1440 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
1440 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
cancel
camera_alt

കൃഷ്ണപ്രകാശ്

ഇരിങ്ങാലക്കുട: മാഹിയിൽ നിന്നുള്ള 1440 ലിറ്റർ വിദേശമദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവനന്തപുരം ആറ്റിപ്ര മുക്കാലക്കൽ തെക്കേ വിളാകം വീട്ടിൽ കൃഷ്ണപ്രകാശിനെയാണ് (24) കഴിഞ്ഞ ദിവസം രാത്രി വാഹനപരിശോധനക്കിടെ പാലിയേക്കര ടോൾ പ്ലാസ പരിസരത്ത് നിന്ന് പിടികൂടിയത്.

500 മില്ലിലിറ്ററിന്റെ 160 പെട്ടികളിലായിട്ടാണ് മദ്യം കൊണ്ടുവന്നത്. സംശയം തോന്നാതിരിക്കാൻ പൊതിച്ച തേങ്ങ വണ്ടിയിൽ നിറച്ചിരുന്നതായി അസി. എക്സൈസ് കമീഷണർ ഡി. ശ്രീകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

എതാനും മാസം മുമ്പ് സമാനമായ കേസിൽ പ്രതിയെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്നാണ് വ്യക്തമാകുന്നതെന്നും എക്സൈസ് അധികൃതർ സൂചിപ്പിച്ചു.

അസി. ഇൻസ്പെക്ടർ അനൂപ്കുമാർ, ഇൻസ്പെക്ടർ കെ.എ. അനീഷ്, ഉദ്യോഗസ്ഥരായ ജോഷി, സുനിൽ, ജി. വേഷ്, അമൃത എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested with 1440 liters of foreign liquor
Next Story