യുവതിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മൂത്രത്തിക്കര ഇട്ടിയാടൻ വീട്ടിൽ ബിനീഷിനെയാണ് (27) ഡിവൈ.എസ്. പി ഫെയ്മസ് വർഗീസിെൻറ നിർദേശപ്രകാരം ഇൻസ്പെക്ടർ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഗർഭിണിയായപ്പോൾ അബോർഷൻ നടത്തിയെന്നും പണവും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നുമാണ് പരാതി.
പ്രതിക്ക് മറ്റു പല യുവതികളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഒളിവിലായിരുന്ന ലോറി ഡ്രൈവറായ പ്രതി ഇതര സംസ്ഥാന ലോറി കമ്പനിയിൽ ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിനിടയിൽ അന്വേഷണ സംഘത്തിെൻറ പിടിയിലാവുകയായിരുന്നു. ഇരിങ്ങാലക്കുട എസ്.ഐ അനൂപ്, എ.എസ്.ഐ ജെയ്സൻ, സി.പി.ഒമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

