Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകോവിഡ് ചട്ടലംഘനം:...

കോവിഡ് ചട്ടലംഘനം: കൺവെൻഷൻ സെൻററി​െൻറ ലൈസൻസ് സസ്​പെൻഡ്​ ചെയ്​തു

text_fields
bookmark_border
കോവിഡ് ചട്ടലംഘനം: കൺവെൻഷൻ സെൻററി​െൻറ  ലൈസൻസ് സസ്​പെൻഡ്​ ചെയ്​തു
cancel


ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് ചട്ടം ലം​ഘി​ച്ച് വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ഭ​ക്ഷ​ണം വി​ള​മ്പു​ക​യും ചെ​യ്ത എം.​സി.​പി ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​െൻറ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത് ഉ​ത്ത​ര​വ്. കേ​ര​ള മു​നി​സി​പ്പാ​ലി​റ്റീ​സ് ആ​ക്ട് പ്ര​കാ​രം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

2021 ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സെൻറ​റി​ന്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ നി​ൽ​ക്കു​ന്ന 12ാം വാ​ർ​ഡ്​ തീ​വ്ര​ലോ​ക്ഡൗ​ൺ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട വേ​ള​യി​ൽ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ ഉ​ത്ത​ര​വ് ലം​ഘി​ച്ച്​ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ്​ ന​ട​പ​ടി.

പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ന​ൽ​കി​യ അ​റി​യി​പ്പു​ക​ളും നോ​ട്ടീ​സു​ക​ളും ലം​ഘി​ച്ച​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വി​െൻറ പ​ക​ർ​പ്പ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ ലൈ​സ​ൻ​സി​ക്കും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​ക്കും കൈ​മാ​റി. കോ​വി​ഡ് ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​ ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ഭ​ര​ണ നേ​തൃ​ത്വം വി​ശ​ദീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തി​ന് മു​മ്പാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. കോ​വി​ഡ് ച​ട്ട ലം​ഘ​ന​ത്തി​ന്​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​െൻറ പേ​രി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ട്ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ മാ​ർ​ട്ടി​ൻ ആ​ലേ​ങ്ങാ​ട​നും എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​സാ​ദും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ എ​ൽ.​ഡി.​എ​ഫി​െൻറ​യും ബി.​ജെ.​പി​യു​ടെ​യും ആ​വ​ശ്യ പ്ര​കാ​രം അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ ചേ​ർ​ന്നി​രു​ന്നു. ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് യോ​ഗം ചെ​യ​ർ​പേ​ഴ്സ​ൻ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ചെയർപേഴ്സൻ രാജിവെക്കണമെന്ന്​ എൽ.ഡി.എഫ്​

ഇ​രി​ങ്ങാ​ല​ക്കു​ട: എം.​സി.​പി ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലെ കോ​വി​ഡ് ച​ട്ട​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നെ​യും ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗി​രി ധാ​ർ​മി​ക​ത​യു​ടെ പേ​രി​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫ്​ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സെൻററി​െൻറ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ർ​ത്തി​ച്ച് കൗ​ൺ​സി​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ പ​റ​ഞ്ഞ​ത്​. ഇ​പ്പോ​ൾ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​​ ചെ​യ്ത് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ത​ന്നെ ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. വി​ഷ​യം ഉ​യ​ർ​ന്ന് വ​ന്ന ഘ​ട്ട​ത്തി​ൽ കൗ​ൺ​സി​ലി​ൽ ഭ​ര​ണ​നേ​തൃ​ത്വം കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ത​ന്നി​രു​ന്നു​വെ​ങ്കി​ൽ, കൗ​ൺ​സി​ൽ ക​ലു​ഷി​ത​മാ​ക്കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് എ​ൽ.​ഡി.​എ​ഫ്​ പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ കെ.​ആ​ർ. വി​ജ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ഭ​ര​ണ​സ​മി​തി​ക്ക് ന​ൽ​കി​യി​ല്ലെ​ന്നും അ​ഡ്വ. കെ.​ആ​ർ. വി​ജ​യ കു​റ്റ​പ്പെ​ടു​ത്തി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ബി. രാ​ജു, കെ.​എ​സ്. പ്ര​സാ​ദ്, എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​രും ഒ​പ്പം ഉ​ണ്ടാ​യിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LicensecovidConvention Center
News Summary - Violation of covid rules: Convention Center License suspended
Next Story