കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
text_fieldsഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളജിനു സമീപം അപകടത്തിൽപെട്ട കാര്‍
ഇരിങ്ങാലക്കുട: സെൻറ് ജോസഫ് കോളജിന് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു രണ്ട് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിെൻറ എതിര്‍വശത്തുള്ള വൈദ്യുതി പോസ്റ്റുകളില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. കാറിെൻറ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ കാര്‍ യാത്രികരായ പുത്തന്‍ച്ചിറ സ്വദേശി ഫ്രാന്‍സീസ് (49), ഭാര്യ എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി.

