Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightടൂ​റി​സ്റ്റ് ബ​സും...

ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 10 പേ​ര്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
ടൂ​റി​സ്റ്റ് ബ​സും കാ​റും  കൂ​ട്ടി​യി​ടി​ച്ച് 10 പേ​ര്‍ക്ക് പ​രി​ക്ക്
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ടൂ​റി​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് 10 പേ​ര്‍ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ തു​മ്പൂ​ര്‍ ജ​ങ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ര്‍ക്കും ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പേ​ര്‍ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പാ​മ്പി​നേ​ഴ​ത്ത് വീ​ട്ടി​ല്‍ ഷൈ​ന്‍(36), ഭാ​ര്യ രേ​ഷ്മ(34), മ​ക്ക​ളാ​യ വ​സ​ന്ത്(14), ബി​യ(​അ​ഞ്ച്), രേ​ഷ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ വാ​ഴൂ​ര്‍ വീ​ട്ടി​ല്‍ ജി​തി​ന്‍ലാ​ല്‍ (30), സു​ഹൃ​ത്ത് കൂ​നി​യാ​റ വീ​ട്ടി​ല്‍ അ​ജി​ത്ത് (27) എ​ന്നി​വ​ര്‍ക്കാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൈ​നി​നെ അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യി​ലും ജി​തി​ന്‍ലാ​ലി​നെ തൃ​ശൂ​ര്‍ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. രേ​ഷ്മ മ​തി​ല​കം സെ​ന്റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.

ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് ബീ​ച്ച് സ്വ​ദേ​ശി​നി കാ​സ്തൂ​രം വീ​ട്ടി​ല്‍ വി​നീ​ത(55), മാ​ന്തോ​ട്ടം വീ​ട്ടി​ല്‍ മു​ബീ​ന(32), ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്തു​വീ​ട്ടി​ല്‍ ബാ​ബി​റ(44), നൂ​ര്‍ജ​ഹാ​ന്‍(44) എ​ന്നി​വ​ര്‍ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​റു​കു​റ്റി​യി​ലെ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ സ്വ​കാ​ര്യ ച​ടങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ടൂ​റി​സ്റ്റ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ഫോ​ഴ്‌​സ് സം​ഘം കാ​റ് വെ​ട്ടി​പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ടൂ​റി​സ്റ്റ് ബ​സും കാ​റും അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ആ​ളൂ​ര്‍ പൊ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

തൂ​മ്പൂ​രി​ല്‍ ടൂ​റി​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍ന്ന കാ​ര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourist bus accident10 injured
News Summary - Tourist bus and car collide, 10 injured
Next Story