Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightലോ​ക്​​ഡൗ​ൺ​...

ലോ​ക്​​ഡൗ​ൺ​ കാ​ല​ത്ത്​ വീ​ട് അ​ട​ച്ചി​ട്ടി​രു​ന്ന് ചാ​രാ​യം വാറ്റിയ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക്​​ഡൗ​ൺ​ കാ​ല​ത്ത്​ വീ​ട് അ​ട​ച്ചി​ട്ടി​രു​ന്ന് ചാ​രാ​യം വാ​റ്റി​യ സം​ഘ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി പി.​ആ​ര്‍. രാ​ജേ​ഷി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍സ്‌​പെ​ക്​​ട​ര്‍ അ​നീ​ഷ് ക​രീ​മും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വാ​റ്റ്​ പി​ടി​കൂ​ടി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഷ​ണ്‍മു​ഖം ക​നാ​ല്‍പാ​ല​ത്തി​ന് സ​മീ​പം പ​റ​ക്കാ​വ്പ​റ​മ്പി​ല്‍ ഗോ​പ​െൻറ (49) വീ​ട്ടി​ല്‍നി​ന്നാ​ണ് വാ​റ്റ് പി​ടി​കൂ​ടി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ ഓ​ബാ​മ എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​ളി​യ​ത്ത്പ​റ​മ്പി​ല്‍ വൈ​ശാ​ഖ് (28), പ​രി​യാ​ട​ത്ത് സു​നി​ല​ന്‍ (30) എ​ന്നി​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തു.

പൊ​ലീ​സ് എ​ത്തു​മ്പോ​ള്‍ വാ​ഷ് ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ഇ​വ​ർ. വ​ലി​യ വീ​പ്പ​യി​ല്‍ വാ​ഷും ക​ണ്ടെ​ത്തി. വാ​റ്റു​പ​ക​ണ​ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കെ.​എ​സ്. ശ്രീ​ജി​ത്ത്, എ​സ്.​ഐ ശ്രീ​നി, എ.​എ​സ്.​ഐ. അ​നീ​ഷ് കു​മാ​ര്‍ കെ.​എ​സ്. ഉ​മേ​ഷ്, ഇ.​എ​സ്. ജീ​വ​ന്‍, സു​ധീ​ഷ് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irinjalakudalockdownarrack production
News Summary - Three arrested for production of arrack at house during a lockdown
Next Story