Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightമാ​പ്രാ​ണം...

മാ​പ്രാ​ണം സെ​ന്‍റ​റി​ൽ നി​ര​വ​ധി ക​ട​ക​ളി​ൽ മോ​ഷ​ണം

text_fields
bookmark_border
theft
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​പ്രാ​ണം സെ​ന്‍റ​റി​ൽ നി​ര​വ​ധി ക​ട​ക​ളി​ൽ മോ​ഷ​ണം. മാം​ഗോ ബേ​ക്കേ​ഴ്സ്, ന​ന്ദ​നം മെ​ൻ​സ് വെ​യ​ർ, സോ​പാ​നം പൂ​ജ സ്റ്റോ​ഴ്സ്, അ​ക്ഷ​യ ജ​ന സേ​വ​ന കേ​ന്ദ്രം, മാ​പ്രാ​ണം ക​ഫേ, ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട, ബ്ലോ​ക്ക് ജം​ഗ്ഷ​ന് അ​ടു​ത്തു​ള്ള പ​ച്ച​ക്ക​റി​ക്ക​ട എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ട​ക​ൾ തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. സോ​പാ​നം പൂ​ജ സ്റ്റോ​ഴ്സി​ൽ നി​ന്നും 14000 രൂ​പ​യും ജ​ന സേ​വ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും 16000 രൂ​പ​യും ന​ന്ദ​ന​ത്തി​ൽ നി​ന്ന് 2000 വും ​മാം​ഗോ ബേ​ക്കേ​ഴ്സി​ൽ നി​ന്നും 5000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ട ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

പൂ​ട്ട് ത​ക​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന വെ​ട്ടു​ക​ത്തി പൂ​ജ സ്റ്റോ​ഴ്സി​ന്റെ ഷ​ട്ട​റി​ന് മു​ന്നി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം മു​ഖം മൂ​ടി ധ​രി​ച്ചു​ള്ള മോ​ഷ്ടാ​വി​ന്റെ ദ്യ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സി.​ഐ അ​നീ​ഷ് ക​രീ​മി​ന്റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ , ബൈ​ജു കു​റ്റി​ക്കാ​ട​ൻ, ടി ​കെ ഷാ​ജു എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThrissur News
News Summary - Theft in several shops at Mapranam Center
Next Story