Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം; പ്രതിയായ പ്രദേശവാസി പിടിയിൽ

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം; പ്രതിയായ പ്രദേശവാസി പിടിയിൽ
cancel

ഇരിങ്ങാലക്കുട: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ മോഷണം നടത്തിയയാളെ ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. വെള്ളാങ്ങല്ലൂര്‍ ലക്ഷംവീട് സ്വദേശി ഇളമനസ് എന്നറിയപ്പെടുന്ന തറയില്‍ വീട്ടില്‍ റിജുവാണ്​ (22) പിടിയിലായത്.

ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിലെ നിർമാണ പ്രവര്‍ത്തനം നടത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ​ 20,000 രൂപയും ഠാണാവില്‍ മെറിന ആശുപത്രിക്ക്​ സമീപം താമസിക്കുന്ന തൊഴിലാളികളുടെ​ 38,000 രൂപയും മോഷ്​ടിച്ച കേസിലാണ് അറസ്​റ്റ്​.

മുമ്പും ഇയാള്‍ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ സ്‌റ്റേഷൻ പരിധികളില്‍ മോഷണക്കേസില്‍ അറസ്​റ്റിലായിട്ടുണ്ട്. വെളയനാട് ഒരു വീട്ടില്‍ ഷീറ്റ് പൊളിച്ച് മോഷണശ്രമം നടത്തിയതും ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷി​െൻറ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ ജിഷില്‍, ക്ലീറ്റസ്, പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ്, ജെനില്‍, രഞ്​ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

മസ്ജിദ്​ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ഇരിങ്ങാലക്കുട: ടൗണ്‍ ജുമാമസ്ജിദി​െൻറ മുൻവശത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പള്ളിയിലെ ജീവനക്കാരാണ് പള്ളിക്ക് സമീപം ചുറ്റികയും തകർത്ത നിലയിൽ ഭണ്ഡാരത്തി​െൻറ പൂട്ടും കണ്ടത്​. തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ് പ്രധാന ഭണ്ഡാരത്തി​െൻറ പൂട്ട് അറുത്ത് മോഷണം നടന്നതായി അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. മൂന്നു മാസത്തോളമായി ഭണ്ഡാരം തുറന്നിട്ടെന്നും കുറച്ചധികം പണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇമാം കബീര്‍ മൗലവി പറഞ്ഞു. ഇരിങ്ങാലക്കുട എസ്.ഐയുടെ നേതൃത്വത്തിൽ ​െപാലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftinterstate labor
News Summary - Theft in interstate labor camps; Defendant arrested by locals
Next Story