കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാമിെൻറ ഷട്ടര്‍ തള്ളിപ്പോയി
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാമിെൻറ ഷട്ടര്‍ തള്ളിപ്പോയി. കരുവന്നൂര്‍ പുഴക്ക് കുറുകെ ബ്രിട്ടീഷുകാരുടെ കാലത്തെ നിര്‍മിതിയായ ഇല്ലിക്കല്‍ റെഗുലേറ്ററിെൻറ പടിഞ്ഞാറേവശത്തെ ആദ്യത്തെ ഷട്ടറാണ് കാലപ്പഴക്കംകൊണ്ട് പൊളിഞ്ഞുനീങ്ങിയത്. ശക്തമായ തോതിലാണ് വെള്ളം ഇതുവഴി ഒഴുകുന്നത്.
അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും റെഗുലേറ്ററിെൻറ ഭിത്തികള്‍പോലും പലയിടത്തും തകര്‍ന്ന അവസ്ഥയിലാണ്. മറ്റൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ റെഗുലേറ്റര്‍ പുതുക്കിനിര്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റെഗുലേറ്ററിലൂടെ ഉള്ള പാലത്തിെൻറ വീതി വര്‍ധിപ്പിക്കാനായാല്‍ കിലോമീറ്ററുകള്‍ ചുറ്റിയുള്ള നാട്ടുകാരുടെ യാത്രകള്‍ക്കും അറുതിവരും.

