പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ വീടാക്രമിച്ചയാൾ പിടിയിൽ
text_fieldsശരത്ത്
ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ സി.എസ്. സുധന്റെ വീടാക്രമിച്ച കേസി പ്രതിയായ വിരുത്തിപറമ്പിൽ ശരത്തിനെ കാട്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി വന്ന ശരത്ത് വീടിന്റെ ജനലുകളും വാതിലും അടിച്ചുതകർക്കുകയായിരുന്നു. ഈ സമയം സുധനും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രളയകാലത്ത് എച്ച്.ഡി.പി സമാജം സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ശരത്തിനെതിരെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന സുധൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാവാം അക്രമത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി സുധൻ പറഞ്ഞു. ബഹളം കേട്ടെത്തിയവരാണ് ശരത്തിനെ പിടികൂടി പൊലീസിൽ വിവരമറിയിച്ചത്.