ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി: കവാടം നിർമാണം ഇഴയുന്നു; രോഗികൾ വലയുന്നു
text_fieldsനിർമാണം നടക്കുന്ന ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കവാടം
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി കവാടം നിർമാണം ഇഴഞ്ഞുനീങ്ങുന്നത് രോഗികളെ വലക്കുന്നു. ജനറല്‍ ആശുപത്രി തെക്ക് വശത്ത് ചാലക്കുടി റോഡിലാണ് പ്രധാന കവാടം ഒരുങ്ങുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് മുന്‍പ് ഉണ്ടായിരുന്നത് പൊളിച്ച് പുതിയ കവാടം നിര്‍മ്മാണം ആരംഭിച്ചത്. രണ്ട് മാസത്തിനുള്ളില്‍ നിർമാണം പൂർത്തീകരിക്കുമെന്നാണ് നിർമാണാദ്ഘാടന വേളയിൽ പറഞ്ഞിരുന്നത്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും നിർമാണം പൂർത്തീകരിച്ച് തുറന്ന് നല്‍കിയിട്ടില്ല.
രണ്ടാഴ്ചയോളമായി പെയ്ന്റിങ്ങ് ജോലികള്‍ ഇഴഞ്ഞ നീങ്ങുകയാണ്. ഇനി അടിഭാഗത്ത് കോണ്‍ക്രീറ്റിങ് ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി വേണമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കവാടത്തിന് മുകളില്‍ സ്ഥാപിക്കാനുള്ള ബോര്‍ഡും ഇത് വരെ സ്ഥാപിച്ചിട്ടില്ല. ഇതെല്ലാം കഴിഞ്ഞശേഷമേ നിർമാണത്തിനായി കെട്ടിയ നിലകള്‍ അഴിച്ച് മാറ്റാൻ സാധിയ്ക്കു.
കവാടത്തിനോട് ചേര്‍ന്നുള്ള ട്രാന്‍സ്‌ഫോര്‍മര്‍ അഴിച്ച് മാറ്റാനുമുണ്ട്. ഇതിന് ശേഷമേ കിഴക്ക് വശത്ത് നിന്നുള്ള മതില്‍ കവാടത്തിനോട് കൂട്ടിമുട്ടിക്കുവാന്‍ സാധിക്കൂ. ഠാണ ചന്തകുന്ന് നിർമാണ പ്രവര്‍ത്തന ഭാഗമായി ഠാണവ് മുതല്‍ പൂതംകുളം വരെ റോഡ് നിർമാണം നടക്കുന്നതിനാല്‍ ഇത് വഴിയുള്ള ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഇത് മൂലം പടിഞ്ഞാറ് ഭാഗത്ത് പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗത്തിലേക്ക് പോകാനും രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ബ്രദര്‍ മിഷന്‍ റോഡിലുള്ള കവാടത്തെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇടുങ്ങിയ ഈ വഴി രാത്രിയില്‍ അടച്ചിടുന്നതും രോഗികളെ വലയ്ക്കുന്നു.
പ്രധാന കവാടം നിർമാണം അടിയന്തിരമായി പൂര്‍ത്തികരിച്ച് ഗതാഗതത്തിനായി തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

