Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightമയക്കുമരുന്നു...

മയക്കുമരുന്നു കേസുകളിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നു കേസുകളിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

അ​ഭി​ന​വ് ബി​നോ​യ്

ഇ​രി​ങ്ങാ​ല​ക്കു​ട: മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​രെ പി.​ഐ.​ടി.​എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ത​ട​ങ്ക​ലി​ൽ ആ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​ലൂ​ർ വി​ല്ലേ​ജി​ൽ, കു​ന്ന​പ്പി​ള്ളി ദേ​ശ​ത്ത് പ​ന​ങ്ങാ​ട​ൻ വീ​ട്ടി​ൽ അ​ഭി​ന​വ് ബി​നോ​യി​നെ​യാ​ണ് (26) തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​ച്ച് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കും.

മ​യ​ക്ക് മ​രു​ന്ന് ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ അ​റ​സ്റ്റി​ലാ​കു​ന്ന​വ​രെ​യും ഇ​വ​രെ സാ​മ്പ​ത്തി​ക​യാ​യി സ​ഹാ​യി​ക്കു​ന്ന​വ​രെ​യും വി​ചാ​ര​ണ കൂ​ടാ​തെ ജ​യി​ലി​ൽ ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​വു​ന്ന​തി​നു​മു​ള്ള നി​യ​മ​മാ​ണ് പി.​ഐ.​ടി.​എ​ൻ.​ഡി.​പി.​എ​സ് നി​യ​മം. അ​ഭി​ന​വ് കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ട്ടി​ക​ൾ​ക്കും മ​റ്റും വി​ൽ​പ്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച 1.155 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ കേ​സി​ലും പാ​ല​ക്കാ​ട് ടൌ​ൺ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 3.660 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ കേ​സി​ലും അ​ങ്ക​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വി​ൽ​പ്പ​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ കേ​സി​ലും അ​ട​ക്കം മൂ​ന്ന് മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug CaseirinjalakkudaArrestThrissur
News Summary - Suspect in drug cases arrested
Next Story