രണ്ടാംഘട്ട പ്രചാരണവുമായി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ
text_fieldsതെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂളില്‍ എത്തിയപ്പോൾ
ഇരിങ്ങാലക്കുട: രണ്ടാംഘട്ട പ്രചാരണത്തിനായി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്ന എൻ.ഡി. എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ വരവേല്പ്. മുന്‍മന്ത്രി ചാത്തന്മാസ്റ്ററുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സുരേഷ് ഗോപി, പിന്നീട് അമ്മമാരുടെ സാകേതം നിലയത്തിലേക്കാണ് പോയത്. അവിടെ താമരപൂക്കള്‍ നല്കി സ്വീകരിച്ചു.
തുടർന്ന് ശാന്തി നികേതൻ പബ്ലിക് സ്കൂളും ഇന്നസെന്റിന്റെ വീടും സന്ദര്‍ശിച്ചു. ഇന്നസെന്റിന്റെ പത്നി ആലീസ്, മകന് സോണറ്റ് ഇന്നസെന്റ് മറ്റുകുടുംബാംഗങ്ങള്‍ എന്നിവരോട് സംസാരിച്ചു. എൻ.ഡി.എ ഇരിങ്ങാലക്കുട മണ്ഡലം ചെയർമാൻ കൃപേഷ് ചെമ്മണ്ട, കൺവീനർ ജയചന്ദ്രൻ, അഡ്വ. റൈജോ മംഗലൻ, ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, അമ്പിളി ജയൻ, ആർച്ച അനീഷ്, ലീന ഗിരീഷ്, സുചിത, സിന്ധു സതീഷ്, ലിഷോൺ ജോസ്, ടി.ഡി. സത്യദേവ് എന്നിവർ നേതൃത്വം നൽകി.

