Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇരിങ്ങാലക്കുടയിൽ...

ഇരിങ്ങാലക്കുടയിൽ മൂന്നാംഘട്ട പര്യടനം പൂർത്തീകരിച്ച് സുനിൽകുമാർ

text_fields
bookmark_border
ഇരിങ്ങാലക്കുടയിൽ മൂന്നാംഘട്ട പര്യടനം പൂർത്തീകരിച്ച് സുനിൽകുമാർ
cancel
camera_alt

ച​ന്ത​ക്കു​ന്നി​ലെ വ​യോ​ധി​ക​രു​ടെ ശാ​ന്തി സ​ദ​നി​ല്‍ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ അ​മ്മ​മാ​ര്‍

അ​നു​ഗ്ര​ഹി​ക്കു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലെ മൂ​ന്നാം ഘ​ട്ട പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ച​ന്ത​ക്കു​ന്നി​ലെ കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ ഓ​ഫ് സെ​ന്റ് മ​ര്‍ത്താ സ​ന്യാ​സി​നി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വ​യോ​ധി​ക​രാ​യ അ​മ്മ​മാ​രു​ടെ ശാ​ന്തി സ​ദ​നി​ല്‍ എ​ത്തി​യ സ്ഥാ​നാ​ര്‍ത്ഥി അ​വ​ര്‍ക്കൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചു. തു​ട​ർ​ന്ന് സെ​ന്റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യും ഉ​ദ​യ പ്രൊ​വി​ഷ്യ​ല്‍ ഹൗ​സും സ​ന്ദ​ര്‍ശി​ച്ചു. തു​ട​ര്‍ന്ന് ഗാ​ന്ധി​ഗ്രാ​മി​ലെ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രെ​യും വി​വി​ധ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍, എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗം ഓ​ഫി​സ്, എ​ല്‍.​ഐ.​സി ഓ​ഫി​സ്, കാ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് തു​ട​ങ്ങി​യ​വ​യും സ​ന്ദ​ര്‍ശി​ച്ചു. വി​ശ്വ​നാ​ഥ ക്ഷേ​ത്രം എ​സ്.​എ​ൻ.​ബി.​എ​സ് ഹാ​ളി​ലാ​യി​രു​ന്നു ഉ​ച്ച​ഭ​ക്ഷ​ണം. വേ​ളൂ​ക്ക​ര​യി​ലെ കോ​ക്ക​ന​ട്ട് കോം​പ്ല​ക്‌​സ്, ന​ട​വ​ര​മ്പി​ലെ ബേ​ക്ക്മി​ല്‍ ഫു​ഡ് ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍, റാ​ങ്കോ സി​മ​ന്റ് ലി​മി​റ്റ​ഡ് ഗോ​ഡൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​യെ​ത്തി.

വൈ​കീ​ട്ട് എ​ല്‍.​ഡി.​എ​ഫ് ആ​ളൂ​ര്‍ നോ​ര്‍ത്തി​ല്‍ സി.​പി.​ഐ സം​സ്ഥാ​ന എ​ക്‌​സി.​അം​ഗം സി. ​എ​ന്‍.​ജ​യ​ദേ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​നി​ലും പ​ങ്കെ​ടു​ത്താ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​ശ്രീ​കു​മാ​ർ, ഉ​ല്ലാ​സ് ക​ള​ക്കാ​ട്ട്, ടി.​കെ.​സു​ധീ​ഷ്, പി. ​മ​ണി, എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, അ​ഡ്വ. കെ.​ആ​ർ. വി​ജ​യ, ടി.​കെ. വ​ർ​ഗീ​സ്, ഗി​രീ​ഷ് മ​ണ​പ്പെ​ട്ടി, രാ​ജു പാ​ല​ത്തി​ങ്ക​ൽ, മി​ഥു​ൻ തോ​മ​സ് എ​ന്നി​വ​ർ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil KumarIrinjalakudaLok Sabha Elections 2024
News Summary - Sunil-Kumar-Irinjalakuda-Lok-Sabha-Election
Next Story