Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightക​രു​വ​ന്നൂ​ര്‍...

ക​രു​വ​ന്നൂ​ര്‍ പു​ഴ​യി​ല്‍ ആ​ത്മ​ഹ​ത്യ​ക​ള്‍ തു​ട​ർ​ക്ക​ഥ

text_fields
bookmark_border
bridge
cancel
camera_alt

ക​രു​വ​ന്നൂ​ര്‍ പു​ഴ പാ​ല​ത്തി​ലെ കൈ​വ​രി​ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ പാ​ല​ത്തി​ല്‍നി​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യു​ള്ള ആ​ത്മ​ഹ​ത്യ​ക​ള്‍ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ആ​ത്മ​ഹ​ത്യ മു​ന​മ്പാ​കു​ന്ന പാ​ല​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റു​മാ​സ​ത്തി​നി​ടെ പാ​ല​ത്തി​ല്‍നി​ന്ന് പു​ഴ​യി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ര​ണ്ടു​പേ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​നി​യും നാ​ല് മാ​സം മു​മ്പ് മാ​പ്രാ​ണം സ്വ​ദേ​ശി​യു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ്‌ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

കൈ​വ​രി​ക​ള്‍ക്ക് മു​ക​ളി​ല്‍ ഒ​രാ​ള്‍ പൊ​ക്ക​ത്തി​ലെ​ങ്കി​ലും ഇ​രു​മ്പ് ഗ്രി​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചാ​ല്‍ ഒ​രു പ​രി​ധി വ​രെ ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍ ത​ട​യാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ല്‍. മാ​ത്ര​മ​ല്ല, പാ​ല​ത്തി​നു​സ​മീ​പം പൊ​ലീ​സി​ന്റെ സ്ഥി​രം നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ര്‍പ്പെ​ടു​ത്ത​ണം. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത് സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ല​മാ​യി​രു​ന്നു.

ഒ​ന്ന​ര വ​ര്‍ഷം മു​മ്പ് വി​ദ്യാ​ര്‍ഥി​യും ഇ​വി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. കൈ​വ​രി​ക​ള്‍ക്ക് മു​ക​ളി​ല്‍ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ന​വ​കേ​ര​ള സ​ദ​സ്സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur News
News Summary - Suicides is Sequel in Karuvannur River
Next Story