സുധന് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും
text_fieldsപ്രതി രതീഷ്
ഇരിങ്ങാലക്കുട: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന സുധന് എന്നയാളെ ചെങ്ങല്ലൂര്‍ കള്ളുഷാപ്പില്‍ െവച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വരന്തരപ്പിള്ളി കരയാംപാടം കീടായിവീട്ടില് രതീഷ് എന്ന കീടായി രതീഷിന് (42) ശിക്ഷ വിധിച്ചു.
ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം രണ്ടുവര്‍ഷം അധിക തടവ് അനുവദിക്കണം. പിഴയിൽ 75,000 രൂപ സുധന്റെ ഭാര്യക്ക് നഷ്ടപരിഹാരമായി നൽകണം. ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ആണ് ശിക്ഷ വിധിച്ചത്.
2020 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ അച്ഛനായ കീടായി രവീന്ദ്രനെ 1992ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ സുധനെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ സുധനെ കോടതി വെറുതെ വിട്ട ദിവസം വൈകീട്ട് 5.45 മണിയോടെ ചെങ്ങാല്ലൂര്‍ കള്ളുഷാപ്പില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.