Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓംനിയിൽ കടത്തിയ 48 ലിറ്റർ മദ്യം പിടികൂടി

text_fields
bookmark_border
ഓംനിയിൽ കടത്തിയ 48 ലിറ്റർ മദ്യം പിടികൂടി
cancel
Listen to this Article

ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. പാലിയേക്കര ഭാഗത്ത് ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷിനെയാണ് (37) മദ്യവുമായി അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. അനീഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പാലക്കാട്, തൃശൂർ ജില്ലകളിലെ ബിവറേജ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങി കൂടിയ വിലയ്ക്ക് വില്പന നടത്തിവരുകയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റിവ് ഓഫിസർമാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാർ, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ.കെ. വത്സൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എം. ജോസഫ് ടി.ആർ. രാകേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police seized 48 liters of liquor smuggled in the Omni
Next Story