Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഫോ​ൺ മോഷണം;...

ഫോ​ൺ മോഷണം; ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഫോ​ൺ മോഷണം; ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
cancel
Listen to this Article

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി​യാ​ഘോ​ഷ​ത്തി​നി​ട​യി​ൽ മോ​ഷ​ണം​പോ​യ മ​തി​ല​കം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പശ്​ചിമബം​ഗാ​ൾ സ്വദേശി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട പൊ​റ​ത്തു​ശ്ശേ​രി മു​തി​ര​പ്പ​റ​മ്പി​ൽ പ്ര​ജി​ത്തി​നെ​യാ​ണ് (29) കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബ്രി​ജു​കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ര​ണി​യാ​ഘോ​ഷ ദി​വ​സം ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മ​തി​ല​കം ക​ഴു​വി​ല​ങ്ങ് സ്വ​ദേ​ശി പ്ര​ശാ​ന്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

മോ​ഷ​ണം പോ​യ ഫോ​ൺ വാ​ങ്ങി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​യെ സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ചേ​ർ​പ്പി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളെ പി​ടി​കൂ​ടി​യ​തോ​ടെ ഫോ​ൺ വി​ൽ​പ​ന ന​ട​ത്തി​യാ​ളെ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്.​ഐ എ​ൻ.​പി. ബി​ജു, എ.​എ​സ്.​ഐ​മാ​രാ​യ ജോ​സി ജോ​സ്, ഉ​ല്ലാ​സ് പൂ​തോ​ട്ട്, പൊ​ലീ​സു​കാ​രാ​യ സി.​കെ. ബി​ജു, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​ജി​ത്തി​നെ​തി​രെ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ക്കേ​സും പു​തു​ക്കാ​ട് മോ​ഷ​ണ കേ​സും നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഭ​ര​ണി​യാ​ഘോ​ഷ​ത്തി​നി​ടെ പ​ല​രു​ടെ​യും ഫോ​ണു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftirinjalakuda
News Summary - Phone theft; man arrested
Next Story