സമൂഹ മാധ്യമത്തിലൂടെ യുവ അഭിഭാഷകക്ക് അശ്ലീല സന്ദേശം: യുവാവ് അറസ്റ്റിൽ
text_fieldsആഷിക്ക്
ഇരിങ്ങാലക്കുട: സമൂഹ മാധ്യമത്തിലൂടെ യുവ അഭിഭാഷകക്ക് അശ്ലീല സന്ദേശമയച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ പൊരിബസാര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ആഷിക്കിനെയാണ് (29) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടേപാടം സ്വദേശിനിയായ യുവ അഭിഭാഷകയുമായി പ്രതി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

