മൂർക്കനാട് ഇരട്ട കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരിങ്ങാലക്കുട: മൂർക്കനാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെമ്മണ്ട പടയറ്റിൽ ഡിവിൻ (23), പൊറത്തിശ്ശേരി താറാട്ടിൽ അഭിഷേക് (18) എന്നിവരെയാണ് ഡിവൈ.എസ്.പി എം.സി. കുഞ്ഞുമോയിൻകുട്ടി, ഇൻസ്പെക്ടർ മനോജ് ഗോപിയും സംഘവും പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവരെ പിടികൂടിയത്. ഇരിങ്ങാലക്കുട എസ്.ഐ എം. അജാസുദ്ദീൻ, കെ.ആർ. സുധാകരൻ, എ.എസ്.ഐ കെ.പി. രാജു, സീനിയർ സി.പി.ഒ കെ.വി. ഉമേഷ്, ഇ.എസ്. ജീവൻ, വഹദ്, എം.ആർ. രഞ്ജിത്ത്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഷിജിൻനാഥ്, മുരളീകൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

