Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightവീട്ടിൽ...

വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന്​ സ്വർണം മോഷ്​ടിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന്​ സ്വർണം മോഷ്​ടിച്ചയാൾ അറസ്​റ്റിൽ
cancel
camera_alt

പ്രതി സുകു


ഇരിങ്ങാലക്കുട: ആളൂർ മാള റോഡിലെ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലെ ബാഗിൽ നിന്ന്​ നാലു സ്വർണവളകൾ മോഷ്​ടിച്ച കേസിലെ പ്രതി അറസ്​റ്റിൽ. കുഴൽമന്ദം സ്വദേശിയും ആളൂരിൽ സ്ഥിര താമക്കാരനുമായ കരിങ്ങാത്തോട് വീട്ടിൽ സുകുവിനെയാണ് (32) തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസി​െൻറ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്​റ്റ്​ ചെയ്തത്.

ദിവസങ്ങൾക്കു മുമ്പ്​ നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയപ്പോൾ വളകൾ ഊരി ബാഗിലിട്ട വീട്ടമ്മ കഴിഞ്ഞ ദിവസം വീണ്ടും ആഭരണ അണിയാനായി നോക്കിയപ്പോഴാണ് വളകൾ നഷ്​ടപ്പെട്ടത് അറിഞ്ഞത്. ഉടനെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ച് പരാതിക്കാരുടെ യാത്രാ വിവരങ്ങളും സാഹചര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞ് മുമ്പ്​ മോഷണത്തിന് പിടിയിലായവരെ കുറിച്ച്​ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്​റ്റിലായത്.

സി.സി.ടി.വി ദൃശ്യങ്ങളും സ്വർണ പണമിടപാടു സ്ഥാപനങ്ങളിലെ വിവരങ്ങളും ശേഖരിച്ച് പ്രതിയെ കസ്​റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്​ അറിയിച്ചു. ഇയാൾ മോഷണം നടത്തി വിറ്റ സ്വർണ വളകൾ പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. പാചക തൊഴിലാളിയായ പ്രതി ജോലി കഴിഞ്ഞ്​ വരുന്നതിനി​െട മോഷണം നടത്താറുണ്ടെന്നും പരാതിക്കാരുടെ വീട്ടുപരിസരത്തെത്തിയ പ്രതി ഡോർ ലോക്ക് ചെയ്യാതെ കാറിലിരുന്ന ബാഗിൽ നിന്ന് സ്വർണവളകൾ മോഷ്​ടിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

ഇത്തരത്തിൽ കേസുകളിൽ മുമ്പും ഇയാൾ പിടിയിലായിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ആളൂർ എസ്.ഐ കെ.എസ്. സുബിന്ത്, എം.കെ. ദാസൻ, ടി.എൻ. പ്രദീപൻ , ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ കെ.എസ്. ഉമേഷ്, സോണി സേവ്യർ, ഇ.എസ്. ജീവൻ, ആളൂർ സ്​റ്റേഷനിലെ എ.എസ്.ഐ കെ.ടി. ജോഷി, സീനിയർ സി.പി.ഒമാരായ എ.ബി. സതീഷ്, മധു, നിധീഷ്, സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealinggold
News Summary - Man arrested for stealing gold from car
Next Story