കൂടല്‍മാണിക്യം ഉത്സവം: മാണിക്യശ്രീ പുരസ്കാരം സമ്മാനിച്ചു
text_fieldsകൂടല്‍മാണിക്യം ദേവസ്വത്തിന്റെ 2020ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് സമ്മാനിക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 2020ലെ മാണിക്യശ്രീ പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്ക് സമ്മാനിച്ചു. കൂടല്‍മാണിക്യം ഉത്സവാഘോഷങ്ങളുടെ ഭാഗമായി സ്പെഷല്‍ പന്തലില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
സാംസ്കാരിക സമ്മേളനം നഗരസഭ ചെയര്പേഴ്സൻ സോണിയഗിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സ്റ്റേജ് സമര്‍പ്പണം നടത്തിയ കക്കര ജനാര്‍ദനനെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ചെയര്മാന് വി. നന്ദകുമാറും കെ.വി. ചന്ദ്രന്, സി. സുരേഷ് എന്നിവരെ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോനും പൊന്നാട അണിയിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ഭരണസമിതി അംഗം അഡ്വ. അജയകുമാര്‍, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗിത, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

