Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ന്ത​ര്‍സം​സ്ഥാ​ന രാ​സ​ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ചെ​ന്നൈ​യി​ലെ ര​ഹ​സ്യ താ​മ​സസ്ഥ​ല​ത്തു നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്
അ​ന്ത​ര്‍സം​സ്ഥാ​ന രാ​സ​ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ
cancel
camera_alt

ജി​ത്തു രാ​ജ്

ഇ​രി​ങ്ങാ​ല​ക്കു​ട: ര​ണ്ട് എം.​ഡി.​എം.​എ കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ക്ക് രാ​സ​ല​ഹ​രി എ​ത്തി​ച്ചു​ന​ല്‍കി​യ അ​ന്ത​ര്‍സം​സ്ഥാ​ന ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല ക​ടു​ക്ക​ച്ചു​വ​ട് സ്വ​ദേ​ശി മ​ണി​ക്ക​ക​ത്ത് വീ​ട്ടി​ല്‍ ജി​ത്തു​രാ​ജ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണാ​വി​ല്‍ നി​ന്ന് 245.72 ഗ്രാം ​എം.​ഡി.​എം.​എ​യും പു​തു​ക്കാ​ട് ടോ​ള്‍ പ്ലാ​സ​യി​ല്‍ വെ​ച്ച് 90.20 ഗ്രാം ​എം.​ഡി.​എം.​എ​യും പി​ടി​കൂ​ടി​യ കേ​സു​ക​ളി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ജി​ത്തു​രാ​ജി​ലേ​ക്ക് എ​ത്തി​യ​ത്. ജി​ത്തു​രാ​ജ് ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള രാ​സ​ല​ഹ​രി വി​ത​ര​ണ ശൃം​ഖ​ല നി​യ​ന്ത്രി​ച്ചി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തേ ര​ണ്ട് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ക്ക് എം.​ഡി.​എം.​എ എ​ത്തി​ച്ചു​ന​ല്‍കി​യ​ത് ജി​ത്തു​രാ​ജാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​യാ​ളെ ചെ​ന്നൈ​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദീ​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി ര​തീ​ഷ് കു​മാ​ര്‍, നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി.​വൈ.​എ​സ്.​പി പ്ര​ദീ​പ് എ​ന്നി​വ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ത​മി​ഴ്‌​നാ​ട് ചെ​ന്നൈ​യി​ൽ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ല്‍ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ചെ​ന്നൈ​യി​ലെ പ​ല ര​ഹ​സ്യ സ്ഥ​ല​ങ്ങ​ളി​ലും മാ​റി​മാ​റി​യാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. എം.​ഡി.​എം.​എ ക​ട​ത്താ​നാ​യി കാ​റു​ക​ളി​ല്‍ പ്ര​ത്യേ​ക ര​ഹ​സ്യ അ​റ നി​ർ​മി​ക്കു​ന്ന​തി​ലും വി​ദ​ഗ്ധ​നാ​യി​രു​ന്നു പി​ടി​യി​ലാ​യ പ്ര​തി.

അ​റ​സ്റ്റി​ലാ​യ ജി​ത്തു​രാ​ജ് താ​മ​ര​ശ്ശേ​രി, കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ര​ണ്ട് മോ​ഷ​ണ കേ​സു​ക​ളി​ലും ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും പൊ​തു​സ്ഥ​ല​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ച കേ​സി​ലും പൊ​തു​ജ​ന​ങ്ങ​ളെ ശ​ല്യം ചെ​യ്ത കേ​സി​ലും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച കേ​സി​ലും അ​ട​ക്കം ഏ​ഴ് ക്രി​മി​ന​ല്‍ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഡാ​ന്‍സാ​ഫ് എ​സ്.​ഐ സി.​ആ​ർ. പ്ര​ദീ​പ്, എ.​എ​സ്.​ഐ ലി​ജു ഇ​യ്യാ​നി, ജി.​എ​സ് സി.​പി.​ഒ സി.​കെ. ബി​ജു, സി.​പി.​ഒ​മാ​രാ​യ എം.​ബി നി​ഷാ​ന്ത്, സു​ര്‍ജി​ത് സാ​ഗ​ര്‍ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Key figure in interstate drug mafia arrested
Next Story