യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി
text_fieldsഅസ്മിന്
ഇരിങ്ങാലക്കുട: കാട്ടൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ അസ്മിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി. നാല് വധശ്രമ കേസ്സുകള്‍, കവര്‍ച്ച, തട്ടികൊണ്ടുപോകല്‍, കഞ്ചാവ് വില്‍പ്പന തുടങ്ങി 14 കേസുകളില്‍ പ്രതിയാണ്.
കിഴുപ്പിള്ളിക്കരയില്‍ വധശ്രമക്കേസില്‍ ഉൾപെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് തടങ്കലിലാക്കിയത്. വധശ്രമ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്യര്യ ഡോങ്ഗ്രെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടര്‍ കൃഷ്ണതേജ ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

