ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരശീല
text_fieldsമേളയുടെ ആറാം ദിനത്തിൽ പ്രദർശിപ്പിച്ച മണ്ണ് ഡോക്യുമെന്ററി സംവിധായകൻ രാംദാസ് കടവല്ലൂരിനെ പ്രഫ. ഐ. ഷൺമുഖദാസ് ആദരിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, തൃശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള വ്യാഴാഴ്ച സമാപിക്കും.
സമാപനദിവസം രാവിലെ 10ന് മാസ് മൂവീസിൽ നവാഗത സംവിധായകൻ സുനിൽ മാലൂരിന്റെ ‘വലസൈ പറവകൾ’, തുടർന്ന് 12ന് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’ എന്നീ മലയാള ചിത്രങ്ങളും വൈകീട്ട് ആറിന് ജപ്പാനീസ് ചിത്രമായ മോൺസ്റ്ററും പ്രദർശിപ്പിക്കും. ‘മണ്ണ്’ ഡോക്യുമെന്ററി സംവിധായകൻ രാംദാസ് കടവല്ലൂരിനെ പ്രഫ. ഐ. ഷൺമുഖദാസ് ആദരിച്ചു. ‘തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ’ ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവങ്ങളെക്കുറിച്ച് ബക്കർ മേത്തല, പി.കെ. ഭരതൻ, പ്രഫ. ലിറ്റി ചാക്കോ എന്നിവർ സംസാരിച്ചു.

