ഇരിങ്ങാലക്കുട-ബംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സർവിസ് ബുക്കിങ് തുടങ്ങി
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട -ബംഗളൂരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽനിന്ന് ബംഗളൂരുവിലേക്കുള്ള സർവിസ് 17ന് യാത്ര തുടങ്ങും.
ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയിൽനിന്ന് പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലർച്ച 6.15ന് ബംഗളൂരുവിൽ എത്തും.
തിരികെ ബംഗളൂരുവിൽനിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും. മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനപ്രകാരമുള്ള പുതിയ സർവിസുകൾ വരുംദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽനിന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.