ഇരിങ്ങാലക്കുട അനീസ് കൊലപാതകം: അന്വേഷണത്തിന് പുതിയ സംഘം
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആനീസിെൻറ കൊലപാതകം അന്വേഷിക്കാൻ പുതിയ സംഘം. ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. മികവു തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആറംഗ സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
കൊലപാതകം നടന്ന വീടിെൻറ പരിസരങ്ങളിലും മാർക്കറ്റിനു പരിസരത്തെ വീടുകളിലും അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു.
ഈ വീടുകളിലെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ സംഘം ശേഖരിച്ചിട്ടുണ്ട്. 2019 നവംബർ 14നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസണിെൻറ ഭാര്യ ആനീസിനെ വീട്ടിലെ ഡ്രോയിങ്ങ് റൂമിനോട് ചേർന്നുള്ള മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

