Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightപൊറത്തിശ്ശേരിയില്‍...

പൊറത്തിശ്ശേരിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശം

text_fields
bookmark_border
പൊറത്തിശ്ശേരിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശം
cancel
camera_alt

പൊറത്തിശ്ശേരിയിൽ മരം വീണ് മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീടിന്റെ ഓടുകള്‍ തകര്‍ന്നനിലയില്‍

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ശനിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി പൊറത്തൂറുച്ചിറ ക്ഷേത്രത്തിന് സമീപത്തായി മിന്നല്‍ ചുഴലി ആഞ്ഞ് വീശിയത്. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വള്ളൂപറമ്പില്‍ വീടിന് മുകളിലായി സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കും പാരപ്പെറ്റും തകര്‍ന്നു. മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് മാവിന്റെ വലിയ കൊമ്പ് ഒടിഞ്ഞ് വീണ് അടുക്കളയും ഡൈനിങ് ഹാളും തകര്‍ന്നു. അപകടാവസ്ഥയിലുള്ള മാവ് മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി പരാതി നല്‍കുന്നതായി വീട്ടുകാര്‍ പറഞ്ഞു.

മാവിന്റെ ചില്ല ഒടിഞ്ഞ് പോട്ടയില്‍ മുരളിയുടെ വീടിന് മുകളിലേക്കു വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധി ജാതി മരങ്ങളും തേക്ക് മരങ്ങളും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കാറ്റില്‍ ഒടിഞ്ഞ് വീണു. കൗണ്‍സിലര്‍ വിനീത ടിച്ചറുടെ നേതൃത്വത്തില്‍ നഗരസഭയില്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിക്കുകയും മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iringalakudalocalnewsThrissur
News Summary - Heavy damage in Porathissery due to a tornado
Next Story