ഗുണ്ട 'ഡ്യൂക്ക്' പ്രവീൺ കരുതൽ തടങ്കലിൽ
text_fields‘ഡ്യൂക്ക്’
പ്രവീൺ
ഇരിങ്ങാലക്കുട: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 'ഡ്യൂക്ക്' പ്രവീണിനെ കാപ (കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം കരുതൽ തടങ്കലിലാക്കി. പൊറത്തിശ്ശേരി സ്വദേശി മുതിരപ്പറമ്പിൽ ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന പ്രവീൺ (21) ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
ഇരിങ്ങാലക്കുടയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിെൻറ മൊബൈൽ ഫോൺ ആയുധം കാട്ടി തട്ടിയെടുത്ത കേസിലാണ് പിടിയിലായത്. പ്രവീണിന് കാപ്പ ചുമത്താൻ പൊലീസ് ജില്ല മജിസ്ട്രേറ്റിന് കൊടുത്ത റിപ്പോർട്ടിൻമേൽ ആണ് നടപടി.
കാപ്പ നിയമ പ്രകാരം ആറ് മാസത്തെ കരുതൽ തടങ്കലിനായി ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

