Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightതീപാറുന്ന ത്രികോണ...

തീപാറുന്ന ത്രികോണ മത്സരം

text_fields
bookmark_border
തീപാറുന്ന ത്രികോണ മത്സരം
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ്

സ്ഥാ​നാ​ർ​ഥി ഡോ. ​ആ​ര്‍. ബി​ന്ദു​വി​ന്റെ പ​ര്യ​ട​ന​ത്തി​ല്‍ നി​ന്ന്

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്റെ പ​ര്യ​ട​ന​ത്തി​ല്‍ നി​ന്ന്‌ഇ​രി​ങ്ങാ​ല​ക്കു​ട: സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​ചാ​ര​ണ​രം​ഗ​ത്ത് വെ​ന്തു​രു​കു​മ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ഉ​റ്റു​നോ​ക്കു​ന്ന ഒ​രേ​യൊ​രു ചോ​ദ്യം ഈ ​ത്രി​കോ​ണ​മ​ത്സ​ര​ത്തി​ൽ ആ​ര് നേ​ടും എ​ന്നാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​രു​പോ​ലെ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ പ്ര​വ​ച​നം അ​സാ​ധ്യ​മാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക മാ​ത്രം മ​തി മ​ന്ത്രി ബി​ന്ദു​വി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​യാ​സ വി​ജ​യം നേ​ടാ​ൻ എ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം. എ​ന്നാ​ൽ മ​ണ്ഡ​ലം പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് യു.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ക​ണ​ക്കു​ക​ൾ മ​ണ്ഡ​ല​ത്തി​ലെ പോ​രാ​ട്ട​ത്തി​ന്റെ തീ​വ്ര​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. 2016ൽ ​എ​ൽ.​ഡി.​എ​ഫി​ലെ പ്ര​ഫ. കെ.​യു. അ​രു​ണ​ൻ 2711 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​പ്പോ​ൾ യു.​ഡി.​എ​ഫി​നാ​യി അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​നും എ​ൻ.​ഡി.​എ​ക്കാ​യി സ​ന്തോ​ഷ് ചെ​റാ​കു​ള​വു​മാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്റെ പ​ര്യ​ട​ന​ത്തി​ല്‍ നി​ന്ന്‌

2021ൽ ​എ​ൽ.​ഡി.​എ​ഫി​ലെ ഡോ. ​ആ​ർ. ബി​ന്ദു 5949 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യം നേ​ടി. യു.​ഡി.​എ​ഫി​ലെ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​നും എ​ൻ.​ഡി.​എ​യി​ലെ മു​ൻ ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സും ത​മ്മി​ലാ​യി​രു​ന്നു അ​ന്ന് പ്ര​ധാ​ന പോ​രാ​ട്ടം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധം. നി​ല​വി​ലെ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യ ഡോ. ​ആ​ർ. ബി​ന്ദു ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന​ത് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.

1957ൽ ​സി. അ​ച്യു​ത​മേ​നോ​നി​ലൂ​ടെ തു​ട​ങ്ങി​യ ഇ​ട​തു​പ​ക്ഷ പാ​ര​മ്പ​ര്യം 2016ൽ ​തി​രി​ച്ചു​പി​ടി​ച്ച അ​തേ ആ​വേ​ശ​ത്തി​ൽ നി​ല​നി​ർ​ത്താ​നാ​ണ് മു​ന്ന​ണി ല​ക്ഷ്യ​മി​ടു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും കാ​റ​ളം, കാ​ട്ടൂ​ർ, മു​രി​യാ​ട്, വേ​ളൂ​ക്ക​ര, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ട് ബ്ലോ​ക്ക്-​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലും കൂ​ടു​ത​ൽ വോ​ട്ട് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത് എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​തീ​ക്ഷ​ക​ൾ വാ​നോ​ള​മു​യ​ർ​ത്തു​ന്നു.

2001 മു​ത​ൽ 2016 വ​രെ 15 വ​ർ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട​യെ പ്ര​തി​നി​ധീ​ക​രി​ച്ച അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​നി​ലൂ​ടെ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ഇ​ന്നു​കാ​ണു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം തു​ട​ക്കം കു​റി​ച്ച​ത് ത​ന്റെ കാ​ല​ത്താ​ണെ​ന്ന് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഉ​ണ്ണി​യാ​ട​ൻ വി​ജ​യി​ച്ചാ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​ക്ക് ഒ​രു മ​ന്ത്രി എ​ന്ന​താ​ണ് യു.​ഡി.​എ​ഫ് ന​ൽ​കു​ന്ന പ്ര​ധാ​ന വാ​ഗ്ദാ​നം. കു​ടും​ബ​സ​ദ​സ്സു​ക​ൾ വി​ളി​ച്ചു​ചേ​ർ​ത്തും യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘ഇ​ന്ദി​ര ഗ്യാ​ര​ന്റി’ ന​ട​പ്പാ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വോ​ട്ട് ഉ​റ​പ്പി​ക്കാ​നാ​ണ് അ​വ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സി​ലു​മു​ണ്ടാ​യി​രു​ന്ന കാ​ർ​മേ​ഘ​ങ്ങ​ൾ പ്ര​ഖ്യാ​പ​ന​ത്തോ​ടെ കെ​ട്ട​ട​ങ്ങി​യ​തും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മു​ന്ന​ണി പു​ല​ർ​ത്തു​ന്ന ഐ​ക്യ​വും യു.​ഡി.​എ​ഫ് ക്യാ​മ്പി​ൽ വ​ലി​യ ശു​ഭാ​പ്തി​വി​ശ്വാ​സം ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും 28 വ​ർ​ഷ​മാ​യി എ​സ്.​എ​ൻ.​ഡി.​പി മു​കു​ന്ദ​പു​രം താ​ലൂ​ക്ക് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റു​മാ​യ സ​ന്തോ​ഷ് ചെ​റാ​കു​ള​മാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. 2016ന് ​മു​മ്പ് കേ​വ​ലം ആ​റാ​യി​രം വോ​ട്ടു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബി.​ജെ.​പി​യെ 2016ൽ ​മു​പ്പ​തി​നാ​യി​ര​ത്തി​ൽ പ​രം വോ​ട്ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​മാ​യി​രു​ന്നു. 2021ൽ ​ജേ​ക്ക​ബ് തോ​മ​സി​ലൂ​ടെ ഇ​തി​ൽ നാ​ലാ​യി​രം വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​വും ഉ​ണ്ടാ​യി.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് താ​മ​ര അ​ട​യാ​ള​ത്തി​ൽ ല​ഭി​ച്ച 13,013 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൻ.​ഡി.​എ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ സ​ന്തോ​ഷ് ചെ​റാ​കു​ള​ത്തി​നു​ള്ള വ്യ​ക്തി​ബ​ന്ധം നി​ർ​ണാ​യ​ക​മാ​കും. ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സി​ന്റെ സാ​ന്നി​ധ്യ​വും പു​തു​താ​യി ട്വ​ന്റി-20 എ​ത്തി​യ​തും മു​ന്ന​ണി​ക്ക് ക​രു​ത്തേ​കു​ന്നു. അ​യ്യാ​യി​ര​ത്തോ​ളം പു​തി​യ വോ​ട്ടു​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും എ​ൻ.​ഡി.​എ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഡോ. ​ആ​ർ. ബി​ന്ദു (എ​ൽ.​ഡി.​എ​ഫ്)

തൃ​ശൂ​ർ കേ​ര​ള വ​ർ​മ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വ​കു​പ്പ് മേ​ധാ​വി​യും വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ-​പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പ​തി​നെ​ട്ടാം വ​യ​സ്സി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യാ​യി കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റി​ൽ അം​ഗ​മാ​യി. സെ​ന​റ്റി​ലും അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലും പ്ര​വ​ർ​ത്തി​ച്ചു. ര​ണ്ടു​ത​വ​ണ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ. കോ​ർ​പ​റേ​ഷ​ന്റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ മേ​യ​ർ. സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, കു​ടും​ബ​ശ്രീ സം​സ്ഥാ​ന ഗ​വേ​ണി​ങ് ബോ​ഡി അം​ഗം, ദേ​ശീ​യ സാ​ക്ഷ​ര​താ​മി​ഷ​ൻ സം​സ്ഥാ​ന റി​സോ​ഴ്സ്‌ സെ​ന്റ​ർ അം​ഗം. നി​ല​വി​ൽ സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.

തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ (യു.​ഡി.​എ​ഫ്)

2001 മു​ത​ൽ 2016 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട​യെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ച്ചു. മു​ൻ​നി​ര കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ്. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്നു.

കെ.​എ​സ്.​സി ത​ല​യോ​ല​പ്പ​റ​മ്പ് ദേ​വ​സ്വം കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. കെ.​എ​സ്.​സി വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, കോ​ട്ട​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം, യു.​ഡി.​എ​ഫ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം, നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ സു​പ്ര​ധാ​ന പ​ദ​വി​ക​ൾ വ​ഹി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ൽ ചീ​ഫ് വി​പ് പ​ദ​വി​ക്ക് പു​റ​മെ നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

സ​ന്തോ​ഷ് ചെ​റാ​കു​ളം (എ​ൻ.​ഡി.​എ)

ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ള്‍ പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. കോ​ള​ജ് യൂ​നി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ആ​യി​രു​ന്നു. 1993 മു​ത​ൽ മു​കു​ന്ദ​പു​രം താ​ലൂ​ക്ക് എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ പ്ര​സി​ഡ​ന്റാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യാ​ണ്. ശ്രീ​നാ​രാ​യ​ണ എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി (ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ൾ) പ്ര​സി​ഡ​ന്റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. എ​സ്.​എ​ൻ.​ബി.​എ​സ് സ​മാ​ജം പ്ര​സി​ഡ​ന്റും ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​എ​ന്‍ ക്ല​ബ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionsKerala Assembly Election 2026
News Summary - Fierce triangle match
Next Story