Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഅപകടകരമായി ബൈക്ക്...

അപകടകരമായി ബൈക്ക് ഓടിക്കൽ: യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

text_fields
bookmark_border
Dangerous bike riding
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ര​മാ​യ വി​ധ​ത്തി​ൽ യു​വാ​വ് ബൈ​ക്ക് ഓ​ടി​ച്ച വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ക​ഴി​ഞ്ഞ​ദി​വ​സം അ​ങ്ക​മാ​ലി-​ക​റു​കു​റ്റി ദേ​ശീ​യ​പാ​ത​യി​ലാ​ണ് അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളാ​യി യു​വാ​വ് ബൈ​ക്ക് ഓ​ടി​ച്ച​ത്.

ദ്യ​ശ്യ​ങ്ങ​ൾ യു​വാ​വി​ന്റെ പി​റ​കി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തു​ക​യും അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. വ​ണ്ടി​ന​മ്പ​റി​ൽ നി​ന്നും തെ​ക്കു​ക​ര വി​ല്ലേ​ജി​ൽ കോ​ണ​ത്തു​കു​ന്ന് താ​മ​സി​ക്കു​ന്ന വെ​ഞ്ഞാ​ന​പ്പി​ള്ളി ഷാ​ഹു​ലാ​ണ് (35) വ​ണ്ടി ഓ​ടി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് മൂ​ന്ന് മാ​സ​ത്തേ​ക്ക് സ​സ്​​പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​ച്ചി​രു​ന്ന വ​ണ്ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​സ്​​പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedlicenseDangerous bike riding
News Summary - Dangerous bike riding: license suspended
Next Story