Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightകരുവന്നൂരിൽ പട്ടിണി...

കരുവന്നൂരിൽ പട്ടിണി സദസ്സും നവകേരള സദസ്സിലേക്ക്​ കോൺഗ്രസ് മാർച്ചും

text_fields
bookmark_border
കരുവന്നൂരിൽ പട്ടിണി സദസ്സും നവകേരള സദസ്സിലേക്ക്​ കോൺഗ്രസ് മാർച്ചും
cancel
camera_alt

കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ന്നൂ​ർ ബാ​ങ്കി​ന് മു​ന്നി​ൽ​നി​ന്ന് ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ട നി​ക്ഷേ​പ​ക​രു​ടെ പ​ട്ടി​ണി മാ​ർ​ച്ച് മാ​പ്രാ​ണ​ത്ത് പൊ​ലീ​സ് ത​ട​ഞ്ഞ​പ്പോ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട: വാ​യ്പ കൊ​ള്ള ന​ട​ന്ന ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രു​ടെ തു​ക മു​ഴു​വ​ൻ തി​രി​ച്ച്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച ക​രു​വ​ന്നൂ​രി​ൽ നി​ക്ഷേ​പ​ക​രു​ടെ പ​ട്ടി​ണി സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു. ക​രു​വ​ന്നൂ​രി​ൽ​നി​ന്ന്​ ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന അ​യ്യ​ങ്കാ​വ് മൈ​താ​നി​യി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി.

ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ ജോ​സ് വ​ള്ളൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ട്ടി​ണി സ​ദ​സ്സി​ൽ സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മാ​പ്രാ​ണം സെ​ന്‍റ​റി​ല്‍ മാ​ർ​ച്ച്​ ഇ​രി​ങ്ങാ​ല​ക്കു​ട സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു.

ആ​യി​ര​ങ്ങ​ളു​ടെ നി​ക്ഷേ​പ തു​ക കൊ​ള്ള​യ​ടി​ച്ച് കൊ​ള്ള മു​ത​ൽ വീ​തം​വെ​ച്ച സി.​പി.​എം നേ​താ​ക്ക​ളെ ആ​ശി​ർ​വ​ദി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തി​യ​തെ​ന്ന്​ പ​ട്ടി​ണി സ​ദ​സ്സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ജോ​സ്​ വ​ള്ളൂ​ർ പ​റ​ഞ്ഞു.

ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഐ.​പി. പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​ൽ അ​ക്ക​ര, സു​നി​ൽ അ​ന്തി​ക്കാ​ട്, സി.​സി. ശ്രീ​കു​മാ​ർ, ആ​ന്‍റോ പെ​രു​മ്പി​ള്ളി, എം.​കെ. അ​ബ്ദു​ൽ സ​ലാം, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ എം.​പി. വി​ൻ​സെ​ന്‍റ്, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ഫ്. ഡൊ​മ്നി​ക്, കെ.​വി. ദാ​സ​ൻ, ക​ല്ലൂ​ർ ബാ​ബു, സ​ജീ​വ​ൻ കു​രി​യ​ച്ചി​റ, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, സി.​എം. നൗ​ഷാ​ദ്, അ​നി​ൽ പു​ളി​ക്ക​ൻ, സോ​ണി​യ ഗി​രി, സി. ​പ്ര​മോ​ദ്, അ​ഡ്വ. സു​ശീ​ൽ ഗോ​പാ​ൽ, ഹ​രീ​ഷ് മോ​ഹ​ൻ, ബൈ​ജു കു​റ്റി​ക്കാ​ട​ൻ, സോ​മ​ൻ ചീ​റ്റേ​ത്ത്, ഷാ​റ്റോ കു​രി​യ​ൻ, സു​ധ​ൻ കാ​ര​യി​ൽ, ഡോ. ​ജെ​യിം​സ് ചി​റ്റി​ല​പ്പി​ള്ളി, ടി. ​നി​ർ​മ​ല, ര​ഹ്ന ബി​നീ​ഷ്, റെ​ജി ജോ​ർ​ജ്, നി​ഷ രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress MarchKaruvannurNava Kerala Sadas
News Summary - Congress march to Navakerala Sadas in Karuvannur
Next Story