Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഊട്ടി യാത്ര...

ഊട്ടി യാത്ര കഴിഞ്ഞെത്തിയ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​െ​ല്ല​ന്ന്​; ബി.ജെ.പി ഉപരോധിച്ചു

text_fields
bookmark_border
ഊട്ടി യാത്ര കഴിഞ്ഞെത്തിയ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചി​െ​ല്ല​ന്ന്​; ബി.ജെ.പി ഉപരോധിച്ചു
cancel
camera_alt

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​നെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍മാ​ര്‍ ഉ​പ​രോ​ധിക്കുന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ഊ​ട്ടി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി തി​രി​ച്ച് വ​ന്ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നും ഭ​ര​ണ​ക​ക്ഷി കൗ​ൺ​സി​ല​ർ​മാ​രും കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​നെ ഉ​പ​രോ​ധി​ച്ചു.

ചെ​യ​ർ​പേ​ഴ്സ​ന് പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​ക​ക്ഷി കൗ​ൺ​സി​ല​ർ​മാ​രും പി​റ​കെ​യെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന്​ ഭ​ര​ണ​നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പൊ​ലീ​സ് മ​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ത​ങ്ങ​ൾ ഊ​ട്ടി​യി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ​തെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​നും ഭ​ര​ണ​ക​ക്ഷി കൗ​ൺ​സി​ല​ർ​മാ​രും പ​റ​ഞ്ഞു.

കോ​വി​ഡി​െൻറ പേ​ര് പ​റ​ഞ്ഞ് ആ​റ് മാ​സ​മാ​യി സാ​ധാ​ര​ണ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ൾ പോ​ലും ചേ​രാ​ൻ ത​യാ​റാ​കാ​ത്ത ചെ​യ​ർ​പേ​ഴ്സ​നും കൂ​ട്ടാ​ളി​ക​ളും കോ​വി​ഡ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ച​ട്ട​ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യം നേ​ടി​യെ​ടു​ക്കും വ​രെ ചെ​യ​ർ​പേ​ഴ്സ​െൻറ മു​റി​യി​ൽ സ​മ​രം തു​ട​രു​മെ​ന്നും ബി.​ജെ.​പി കൗ​ൺ​സി​ല​ർ​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി വ​രു​ന്ന​വ​ർ ടെ​സ്​​റ്റ്​ ന​ട​ത്തു​ക​യോ എ​ഴ് ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ക​യോ വേ​ണ​മെ​ന്ന​താ​ണ് നി​യ​മ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​യാ​സ് പാ​ള​യ​ങ്കോ​ട്ട് ക​ല​ക്ട​ർ​ക്കും ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സി​െൻറ ഉ​റ​പ്പി​ല്‍ രാ​ത്രി ഏ​ഴി​ന്​ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chairpersoncovidBJPirinjalakuda municipality
News Summary - chairperson did not follow the code of conduct; BJP besieged
Next Story