കാലിക്കറ്റ് യൂനിവേഴ്സിറ്റി ബെസ്റ്റ് സ്പോർട്സ് കോളജ് അവാർഡ് ക്രൈസ്റ്റിന്
text_fieldsഇരിങ്ങാലക്കുട: 2022 -23 വർഷത്തെ മികച്ച സ്പോർട്സ് കോളജിനുള്ള അവാർഡ് ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. തുടർച്ചയായ ഏഴാം തവണയാണ് കോളജിന് അവാർഡ് ലഭിക്കുന്നത്. പുരുഷ, വനിത വിഭാഗങ്ങളിലായി 3104 പോയന്റുകൾ കരസ്ഥമാക്കിയാണ് ക്രൈസ്റ്റ് ഒന്നാം സ്ഥാനം നേടിയത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്ന് കിരീടവും ക്യാഷ് അവാർഡും ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിലും മറ്റു കായിക അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ, രജിസ്ട്രാർ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

