കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: വെള്ളാനിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിൻരാജ് (24), ബിബിൻ രാജ് (22) എന്നിവരെയാണ് കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷൻ കടക്ക് പരിസരത്തായിരുന്നു സംഭവം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും വെള്ളാനി സ്വദേശിയായ വിനോദിന്റെ ആക്ടിവ സ്കൂട്ടറാണ് കവർന്നത്.
ഇരിങ്ങാലക്കുട, ആളൂർ, നെടുപുഴ, കാട്ടൂർ സ്റ്റേഷനുകളിൽ പ്രതികളുടെ പേരിൽ കേസുകളുണ്ട്. പ്രതികൾ കവർന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐ അരിസ്റ്റോട്ടിൽ, എസ്.ഐ ബെനഡിക്ട്, എ.എസ്.ഐമാരായ കെ. അജയ്, ഹരിഹരൻ, ഉദ്യോഗസ്ഥരായ പ്രസാദ്, സതീഷ്കുമാർ, ശബരീഷ്, അഭിലാഷ്, ഷമീർ, പ്രദോഷ്, കിരൺ എന്നിവർ അടങ്ങിയ സംഘം അന്വേഷണത്തിന് നേതൃത്വം നൽകി.

