Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightബോംബ് കേസ് പ്രതി...

ബോംബ് കേസ് പ്രതി പിടിയിൽ

text_fields
bookmark_border
ബോംബ് കേസ് പ്രതി പിടിയിൽ
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ടി​ര​ക്ഷ​പ്പെ​ട്ട ബോം​ബ് കേ​സ് പ്ര​തി പി​ടി​യി​ൽ. കാ​റ​ളം സ്വ​ദേ​ശി നെ​ടു​മ​ങ്ങാ​ട് വീ​ട്ടി​ൽ അ​മ്പ്രു എ​ന്ന സാ​ഫി​റാ​ണ്​ (20) ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ഫെ​യ്മ​സ് വ​ർ​ഗീ​സി​െൻറ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. തൃ​ശൂ​ർ ഡി.​ഐ.​ജി എ​സ്. സു​രേ​ന്ദ്ര​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ ഓ​പ​റേ​ഷ​ൻ ​േറ​ഞ്ച​റി​െൻറ ഭാ​ഗ​മാ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ 2018ലു​ണ്ടാ​യ മോ​ന്ത​ച്ചാ​ലി​ൽ വി​ജ​യ​ൻ കൊ​ല​ക്കേ​സി​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​ധാ​ന പ്ര​തി​യാ​യ മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി ക​റ​ത്തു​പ​റ​മ്പി​ൽ മാ​ൻ​ഡ്രു എ​ന്ന അ​ഭി​ന​ന്ദി​െൻറ (23) വീ​ട്ടി​ൽ ഗു​ണ്ട​ക​ൾ ആ​യു​ധ​ങ്ങ​ളു​മാ​യി ത​മ്പ​ടി​ച്ചി​ട്ടു​ണ്ട് എ​ന്ന ര​ഹ​സ്യ​വി​വ​രം തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി ആ​ർ. വി​ശ്വ​നാ​ഥി​ന് ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ബോം​ബു​ക​ളു​മാ​യി അ​രീ​പ്പാ​ലം ന​ടു​വ​ത്ത്പ​റ​മ്പി​ൽ ക​ഞ്ച​ൻ വി​നു എ​ന്ന വി​നു സ​ന്തോ​ഷ് (21), കാ​റ​ളം വെ​ള്ളാ​നി സ്വ​ദേ​ശി മാ​ടേ​ക്കാ​ര​ൻ പോ​റ്റി എ​ന്ന ഫാ​സി​ൽ (20), അ​നു​മോ​ദ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട സാ​ഫി​ർ ഒ​ളി​വി​ലാ​യി​രു​ന്നു.

എ​സ്.​ഐ അ​നൂ​പ്, എ.​എ​സ്.​ഐ ജ​സ്​​റ്റി​ൻ, അ​നൂ​പ് ലാ​ല​ൻ, വൈ​ശാ​ഖ് മം​ഗ​ല​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ പ്ര​ത്യേ​ക സം​ഘ​ത്തി​ല​ു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala policeBomb CaseAccusedOperation Ranger
Next Story