Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന് നേരെ ആക്രമണം; ജനലുകളും വാഹനങ്ങളും തകര്‍ത്തു
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാട്ടൂരില്‍ വീടിന് നേരെ ആക്രമണം ജനല്‍ചില്ലുകളും വാഹനങ്ങളും തകര്‍ത്തു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശിയായ പള്ളിച്ചാടത്ത് വീട്ടില്‍ ശ്രീവത്സെൻറ വീടിനു നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. വീടിെൻറ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായി തല്ലിതകര്‍ത്തിട്ടുണ്ട്.
വീടിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിെൻറ ഗ്ലാസുകളും ഇരുചക്രവാഹവും തകര്‍ത്തിട്ടുണ്ട്. കാട്ടൂര്‍ പൊലീസില്‍ പരാതി നല്കി. മുഖം മറച്ച രണ്ട് പേര് ആക്രമണം നടത്തുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

