Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​റ​ള​ത്തെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

text_fields
bookmark_border
കാ​റ​ള​ത്തെ വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
cancel
camera_alt

മുഹമ്മദ് റാ​ഫി

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റ​ള​ത്ത് വീ​ട്ട​മ്മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. തൃ​പ്ര​യാ​ർ ഈ​സ്റ്റ് കോ​ട​ഞ്ചേ​രി മു​ഹ​മ്മ​ദ് റാ​ഫി (58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​റ​ളം അ​രി​മ്പു​ള്ളി സു​മേ​ഷിന്റെ ​വീട്ടി​ൽ പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി മാതാവ് സാ​വി​ത്രി​യെ (79) ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി ആ​റ് സ്വ​ർ​ണ​വ​ള​ക​ളും ഒ​രു മാ​ല​യും ക​വ​ർ​ച്ച ചെ​യ്യു​ക​യുമായിരുന്നു.

പ്ര​തി​യെ തൃ​ശൂർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​മേ​ഷി​ന്റെ സ​ഹോ​ദ​ര​ന്റെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​ള്ള മു​ഹ​മ്മ​ദ് റാ​ഫി കൊ​ല്ല​പ്പെ​ട്ട വ​യോ​ധി​ക​യോ​ട് ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ക്കാ​ൻ ചോ​ദി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് ന​ൽ​കാ​ത്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​വ​ശ​യാ​ക്കി​യ പ്ര​തി മ​ര​ണം ഉ​റ​പ്പ് വ​രു​ത്താൻ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് മു​ഖ​ത്ത് അ​മ​ർ​ത്തി​പ്പി​ടി​ച്ചു. തു​ട​ർ​ന്ന് മാ​ല​യും വ​ള​ക​ളും ഊ​രി​യെ​ടു​ക്കു​ക​യും അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ള​ക് പൊ​ടി സ്ഥ​ല​ത്ത് വി​ത​റി​യ​ശേ​ഷം അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​മാ​യി പൊ​ലീ​സ് സംഭവസ്ഥലത്ത് തെ​ളി​വെടു​പ്പ് ന​ട​ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on the murder of old lady in karalam
Next Story