കോടതി ജീവനക്കാരിയുടെ സ്കൂട്ടർ കവർന്ന പ്രതി പിടിയിൽ
text_fieldsഅഞ്ചലീന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിലായി. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീനെയാണ് (25) ഡിവൈ.എസ്.പി ടി. കെ. ഷൈജുവിന്റെ നിർദേശപ്രകാരം സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പ്രതി ജീവനക്കാരിയുടെ സ്കൂട്ടറിന്റെ താക്കോൽ കവർന്ന് വണ്ടിയുമായി കടന്നുകളയുകയായിരുന്നു. സി.സി ടി.വി കാമറകളുടെയും എ.ഐ കാമറകളുടെയും സഹായത്തോടെയും മറ്റും നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി കുറ്റിപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച വണ്ടിയും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ എം.എസ്. ഷാജൻ, സി.എം. ക്ലീറ്റസ്, ഉദ്യോഗസ്ഥരായ കെ.ആർ. സുധാകരൻ, പ്രസന്നകുമാർ, സജു, രാജശേഖരൻ, ഷാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 13 കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

