Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇരിങ്ങാലക്കുടയിലെ മാംസ...

ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാരശാലയുടെ പ്രവർത്തന വിലക്കിന്​ സ്റ്റേ

text_fields
bookmark_border
court
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ നി​ര്‍ത്ത​ലാ​ക്കി​യ മാം​സ​വി​ല്‍പ​ന ശാ​ല​ക്ക് പ്ര​വ​ര്‍ത്താ​നാ​നു​മ​തി ന​ല്‍കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശം. മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഈ​സ്റ്റ് കോ​മ്പാ​റ സ്വ​ദേ​ശി പു​തു​ക്കാ​ട​ൻ ബി​നോ​യ് ആ​രം​ഭി​ച്ച സ്റ്റാ​ളി​ന്റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ട്രി​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്ത​ത്.

ഈ​മാ​സം 15ന് ​ഇ​റ​ക്കി​യ ന​ഗ​ര​സ​ഭ ഉ​ത്ത​ര​വി​ന് എ​തി​രെ ഉ​ട​മ ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. മാ​ര്‍ക്ക​റ്റി​ന് സ​മീ​പം പോ​ര്‍ക്ക്, ബീ​ഫ് വ്യാ​പാ​രം ആ​രം​ഭി​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ല്‍ ലൈ​സ​ന്‍സി​നാ​യി ബി​നോ​യ് അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു.

മ​തി​യാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ലൈ​സ​ന്‍സ് ന​ല്‍കി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​നോ​യ് ന​ഗ​ര​സ​ഭ​യി​ല്‍ വീ​ണ്ടും അ​പ്പീ​ല്‍ ന​ല്‍കി. കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ല്‍ ഏ​റെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം ബി​നോ​യ് ന​ല്‍കി​യ അ​പ്പീ​ല്‍ ത​ള്ളാ​ന്‍ ഭ​ര​ണ​സ​മി​തി വോ​ട്ടെ​ടു​പ്പോ​ടെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യു.​ഡി.​എ​ഫ്, ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍മാ​ര്‍ മാം​സ വി​ല്‍പ​ന​ശാ​ല അ​ട​ച്ചി​ടു​ന്ന​തി​ന് അ​നു​കൂ​ല​മാ​യും എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ര്‍മാ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യും വോ​ട്ട് ചെ​യ്തു. ഭൂ​രി​പ​ക്ഷ തീ​രു​മാ​ന പ്ര​കാ​രം മാം​സ​വി​ല്‍പ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​റു​ത്തി വ​യ്ക്കാ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ര്‍ദേ​ശം ന​ല്‍കി. ഇ​തോ​ടെ​യാ​ണ് ഉ​ട​മ ട്രി​ബ്യൂ​ണ​ലി​ല്‍ ഹ​ര്‍ജി ന​ല്‍കി​യ​ത്.

ഇ​നി​യൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി പാ​ടി​ല്ലെ​ന്ന്​ ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​കൂ​ല ഉ​ത്ത​ര​വി​നെ തു​ട​ര്‍ന്ന് മാം​സ വി​ല്‍പ​ന​ശാ​ല വീ​ണ്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OperationsThrissur NewsMeat Shop
News Summary - A stay on the ban on the operation of the meat shop in Irinjalakuda
Next Story