ചാലക്കുടിയിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsചാലക്കുടി: ബ്രൗൺഷുഗറുമായി കോഴിക്കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി ജാഫർ അലിയാണ് (30) ചാലക്കുടി കൂടപ്പുഴയിലെ കോഴിക്കടയിൽ വെച്ച് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് സംഘവും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ലഹരിയുമായി പ്രതി വലയിലായത്.
ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
കൊടുങ്ങല്ലൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേർ ഹാഷിഷ് ഓയിലുമായി പിടിയിലായി. അഴിക്കോട് കൊട്ടിക്കൽ മേനോൻ ബസാർ സ്വദേശി മുടവൻ കാട്ടിൽ വീട്ടിൽ അൻഷാദ് (32) കൂട്ടാളിയായ എടവിലങ്ങ് സ്വദേശി പഴങ്ങാട്ട് വീട്ടിൽ ആക്ഷിക്ക് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

