Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാര്‍വദേശീയ...

സാര്‍വദേശീയ സാഹിത്യോത്സവത്തിന് തൃശൂരില്‍ വർണാഭ തുടക്കം

text_fields
bookmark_border
സാര്‍വദേശീയ സാഹിത്യോത്സവത്തിന് തൃശൂരില്‍ വർണാഭ തുടക്കം
cancel
camera_alt

സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫ് പ​താ​ക ഉ​യ​ർ​ത്തു​ന്നു

തൃ​ശൂ​ര്‍: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ സാ​ര്‍വ​ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ തു​ട​ക്കം. സാ​ഹി​ത്യ​കാ​രി സാ​റാ ജോ​സ​ഫ് ഫെ​സ്റ്റി​വ​ല്‍ പ​താ​ക ഉ​യ​ര്‍ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള ജ​ന​ങ്ങ​ളു​ടെ സ്വ​ന്തം സാ​ഹി​ത്യോ​ത്സ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മോ സം​ഘ​ട​ന​പ​ര​മോ ആ​യ താ​ൽ​പ​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ, സ​മൂ​ഹ​ത്തി​ന്റെ സാം​സ്കാ​രി​ക ന​വീ​ക​ര​ണം മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ഷ​യ​വൈ​വി​ധ്യ​ത്താ​ലും ആ​ശ​യ​ക്ക​രു​ത്തി​നാ​ലും മ​ല​യാ​ളി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​കു​മി​ത്. യു​ദ്ധം കീ​റി​മു​റി​ച്ച ഫ​ല​സ്തീ​നി​ൽ​നി​ന്നും വം​ശീ​യ​സം​ഘ​ർ​ഷ​ങ്ങ​ളാ​ൽ മു​റി​വേ​റ്റ മ​ണി​പ്പൂ​രി​ൽ​നി​ന്നു​മെ​ല്ലാം സാ​ഹി​ത്യോ​ത്സ​വ​ത്തി​ലേ​ക്ക് ക​വി​ക​ളെ​ത്തു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ ചി​ന്ത​ക​ളും ര​ച​ന​ക​ളും കാ​ല​ഘ​ട്ട​ത്തി​ന്റെ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് ന​മ്മെ ന​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റി​വി​ന്റെ വാ​തി​ലു​ക​ളും ജാ​ല​ക​ങ്ങ​ളും തു​റ​ക്കു​ന്ന കാ​ഴ്ച​ക​ൾ​ക്കാ​യി സാ​ഹി​ത്യ​ത​ല്‍പ​ര​രാ​യ മ​ല​യാ​ളി​ക​ള്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ അ​ക്കാ​ദ​മി​ക​ളെ​യും സാ​ഹി​ത്യം, ക​ല, തി​യ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ര്‍ത്ത് വി​പു​ല​മാ​യ സാം​സ്കാ​രി​ക ഉ​ത്സ​വം തൃ​ശൂ​രി​ല്‍ ന​ട​ത്തു​ന്ന കാ​ര്യം സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഫെ​സ്റ്റി​വ​ല്‍ ബു​ള്ള​റ്റി​ന്‍, സാം​സ്കാ​രി​ക ഡ​യ​റ​ക്ട​ര്‍ എ​ന്‍. മാ​യ​ക്ക് ന​ല്‍കി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ഫെ​സ്റ്റി​വ​ല്‍ ബു​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു സാം​സ്കാ​രി​ക വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്റ​ണി​ക്ക് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു.

അ​ക്കാ​ദ​മി പ്ര​സി​ഡ​ന്റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ടി. ​പ​ത്മ​നാ​ഭ​ന്‍, സാ​റാ ജോ​സ​ഫ്, അ​ശോ​ക് വാ​ജ്പേ​യ്, ന​ട​ൻ പ്ര​കാ​ശ് രാ​ജ്, ക​വി ലെ​സ് വി​ക്സ്, ക​ല​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ, ല​ളി​ത​ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ മു​ര​ളി ചീ​രോ​ത്ത്, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി, വി​ജ​യ​രാ​ജ മ​ല്ലി​ക, അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ ച​രു​വി​ല്‍, സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പ്രി​ന്‍സ്, കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ റ​ജി ജോ​യ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ടി.​എം. കൃ​ഷ്ണ ‘സം​ഗീ​ത​വും ജ​ന​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​ഗീ​ത​ക്ക​ച്ചേ​രി​യും അ​ര​ങ്ങേ​റി.

സാഹിത്യോത്സവത്തിൽ ഇന്ന്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sara JosephThrissur NewsInternational Literary Festival
News Summary - International Literary Festival started in Thrissur
Next Story