വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അംഗീകരിക്കില്ല -പി.കെ. ഫിറോസ്
text_fieldsമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ
ജില്ല പര്യടനം തൃശൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി
പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ ജില്ലതല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്ത്രം മാറിയുടുത്താൽ തുല്യനീതി വരുമെന്ന സർക്കാർ വാദം പരിഹാസ്യമാണ്. ജെൻഡറിന്‍റെയും തുല്യനീതിയുടെയും പേരിൽ അരാജകത്വം നടപ്പാക്കാനുള്ള സി.പി.എം അജണ്ട വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖയായ 'ചലനം' തുടർനടപടികൾക്കും സംഘടന പ്രവർത്തനത്തിൽ വീഴ്ച വരുത്തിയവർക്കെതിരായ നടപടി റിപ്പോർട്ടിങ്ങിനും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുമാണ് സംസ്ഥാന ഭാരവാഹികൾ ജില്ലതല പര്യടനം നടത്തുന്നത്.
യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ അഷ്റഫ് എടനീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ, ടി.ഡി. കബീർ, ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഭാരവാഹികളായ പി.ജെ. ജഫീക്ക്, എ.വി. അലി, അസീസ് മന്ദലാംകുന്ന്, ടി.എ. ഫഹദ്, ഷബീർ പാറമ്മൽ, സജീർ പുന്ന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

