ചെന്ത്രാപ്പിന്നിയിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന
text_fieldsചെന്ത്രാപ്പിന്നിയിലെ ഭക്ഷണശാലയിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു
ചെന്ത്രാപ്പിന്നി: സേഫ് കേരള കാമ്പയിനിന്റെ ഭാഗമായി ചെന്ത്രാപ്പിന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ദേശീയപാതക്കിരുവശവുമുള്ള ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിലാണ് ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
പരിശോധനയിൽ ലൈസൻസ്, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്ത മൂന്ന് സ്ഥാപനങ്ങൾ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു. ഇവ പരിഹരിക്കുവാൻ നിർദേശം നൽകി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോട്ടൽ അടപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

