Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിയ്യൂർ ജയിലിൽ തടവുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsbookmark_border
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തിൽ മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇടുക്കി പീരുമേട് വാഗമൺ സ്വദേശി പത്തിരിക്കൽ സജനാണ് (56) ആത്മഹത്യക്ക് ശ്രമിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ജയിൽ അധികൃതർ അറിയിച്ചു. കാർപ്പെൻഡർ വിഭാഗത്തിലെ ജോലിക്കിടെ മൂർച്ചയേറിയ ഉളി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
2019ലാണ് ഇയാൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്നും വിയ്യൂർ ജയിലിൽ എത്തിയത്. പരോൾകാലത്ത് വീട്ടിലെത്തിയ സജൻ ഉപദ്രവിക്കുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പരോൾ ലഭിക്കില്ലെന്ന ആശങ്കയാവാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

