റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ടു
text_fieldsപഴയന്നൂർ ടൗണിലെ വെള്ളക്കെട്ടിനെതിരെ ബി.ജെ.പിയുടെ
നേതൃത്വത്തിൽ റോഡിൽ വാഴനട്ട് നടത്തിയ പ്രതിഷേധം
പഴയന്നൂർ: ടൗണിലെ വെള്ളക്കെട്ടിന് കാരണം സി.പി.എമ്മിന്റെ പ്രഹസന സമരമെന്ന് ബി.ജെ.പി. പ്രതിഷേധവുമായി റോഡിലെ വെള്ളക്കെട്ടിൽ വാഴനട്ടു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി പഴയന്നൂർ ടൗണിൽ റോഡ് പണി നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മഴയത്ത് പഴയന്നൂർ അമ്പലനട ഭാഗത്ത് റോഡ് വെള്ളക്കെട്ടിലായി. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടത്. മണ്ഡലം സെക്രട്ടറി പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സഞ്ജിത്ത് തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം ട്രഷറർ പി. അജീഷ്, ഏരിയ ജനറൽ സെക്രട്ടറി ആർ. മണികണ്ഠൻ, സെക്രട്ടറി അജിത്, വൈസ് പ്രസിഡന്റ് വിജയകുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

